ലക്നോ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ കൂട് വിട്ട് കൂട് മാറ്റം തുടരുന്നു. ശികോഹോബാദില് നിന്നുള്ള ബിജെപി എംഎല്‍എ മുകേഷ് വര്‍മയാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിജെപിയില്‍ നിന്നും രാജിവയ്ക്കുന്ന ഏഴാമത്തെ എംഎല്‍എയാണ് മുകേഷ് വര്‍മ. യുപിയിലെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയില്‍ നിന്നും ആദ്യം രാജിവച്ചത്. ഇതിനു പിന്നാലെയാണ് ഒരു മന്ത്രിയും കൂടി ഉള്‍പ്പടെ മറ്റ് എംഎല്‍എമാര്‍ ബിജെപി വിട്ടത്.
