ദില്ലി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക സമരം 135 ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍.
ഹരിയാനയിലെ KMP-kgp ദേശിയ പാത ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക സമരം ആരംഭിച്ചു . ദേശിയ പാതയിലെ ടോള്‍ പ്ലാസകളും കര്‍ഷകര്‍ ഉപരോധിക്കുന്നു .
രാവിലെ 8 മുതല്‍ 24 മണിക്കൂറാണ് കര്‍ഷകര്‍ ദേശിയപാത ഉപരോധിക്കുക. സംയുക്ത കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഉള്ളവര്‍ ദേശിയ പാത ഉപരോധത്തില്‍ പങ്കെടുക്കുന്നു.
കര്‍ഷക സമരം തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുന്നത്.
അംബേദ്കറുടെ ജന്മവാര്‍ഷിക ദിന മായ ഏപ്രില്‍ 14ന് കര്‍ഷകര്‍ ‘സംവിധാന്‍ ബച്ചാവോ’ ദിവസമായി ആചാരിക്കും. ഏപ്രില്‍ 18ന് പ്രാദേശിക കര്‍ഷക നേതാക്കളെ കര്‍ഷകര്‍ സമരവേദിയില്‍ വച്ച് ആദരിക്കും.
കര്‍ഷക സമരം 150 ദിവസം പിന്നിടുന്ന ഏപ്രില്‍ 24 ന് ദില്ലി അതിര്‍ത്തിയില്‍ പ്രത്യേക പരിപാടികള്‍ കര്‍ഷകര്‍ സംഘടിപ്പിക്കും.
കര്‍ഷകര്‍ തൊഴിലാളികള്‍ , ജീവനക്കാര്‍, യുവാക്കള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ സമിതി വ്യക്തമാക്കി

