ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായ കേരളത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുളളതാണ് പ്രത്യേക സംഘം. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രതിരാേധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തലാണ് സംഘത്തിന്റെ പ്രധാന ചുമതല.
കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യകേ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കും. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനംപേരും കേരളത്തിലും മഹാരാഷ്ട്രയിലും ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.

