ചൊവ്വയിൽ പറന്ന് നാസയുടെ ഹെലികോപ്റ്റർ, ചരിത്രം കുറിച്ച് ഇൻജെന്യൂയിറ്റി

ചൊവ്വയിലെത്തിയ പെര്‍സിവിയറന്‍സ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്റര്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വിജയകരമായി പറന്നുപൊങ്ങി. മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച്‌ പറത്തുന്ന ആദ്യ വാഹനം എന്ന നേട്ടമാണ് ഇന്‍ജെന്യൂയിറ്റി കൈവരിച്ചിരിക്കുന്നത്. ചൊവ്വയിലെ ജെസീറോ ക്രേറ്റര്‍ മേഖലയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു പരീക്ഷണം.നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റര്‍ ഉയരം താണ്ടിയ ഇന്‍ജെന്യൂയിറ്റിയുടെ പറക്കല്‍ 30 സെക്കന്‍ഡ് നീണ്ടു. 39.1 സെക്കന്റ് നേരം പറന്നശേഷം തിരിച്ചിറങ്ങി ഉപരിതലം തൊട്ടു. പൂര്‍ണമായും ഓട്ടോണമസ് ആയാണ് ഹെലിക്കോപ്റ്ററിന്റെ ആദ്യ പറക്കല്‍ നടത്തിയത്.

ഭൂമിയില്‍ ആദ്യ വിമാനം പറത്തിയ റൈറ്റ് ബ്രദേഴ്‌സിനോടുള്ള ആദരസൂചകമായി ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ ആദ്യമായി പറന്നുയര്‍ന്ന സ്ഥലം ഇനി റൈറ്റ് ബ്രദേഴ്‌സ് ഫീല്‍ഡ് എന്ന് അറിയപ്പെടുമെന്ന് നാസ അറിയിച്ചു.ഈ മാസം ആദ്യം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഹെലികോപ്റ്റര്‍ പറത്തല്‍, സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു. ഇന്ന് പറത്താനായി പുറത്തെടുത്ത് ഉപരിതലത്തില്‍ സ്ഥാപിച്ചെങ്കിലും പിന്നീട് ചെറിയ പിഴവ് കണ്ടെത്തിയതിനാല്‍ അതു പരിഹരിക്കുന്നതു വരെ കാത്തിരുന്നു.

Leave a Reply