ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടി; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിലക്ക്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നയം പാലിക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി തടയണമെന്നാവശ്യപ്പെട്ട്
ന്യൂസ് ബ്രോഡ്കാസ് സ്റ്റേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പുതിയ നയം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ലീഗല്‍ വാര്‍ത്ത പോര്‍ട്ടലായ “ലൈവ് ലോ” യും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി എടുക്കുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. ജസ്റ്റിസ് പി.വി.ആശയുടെ നടപടി. ലൈവ് ലോ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളില്‍ ഇടപെടല്‍ വിലക്കിയ കോടതി പോര്‍ട്ടലിനെതിരെ നടപടി പാടില്ലെന്ന് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി മൂല നിയമത്തിന് എതിരാണെന്നും ഏകപക്ഷീയമായ നടപടി ഭരണഘടനാ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ആരോപിച്ചാണ് ഹര്‍ജി

നവമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതാണ് ഭേദഗതിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭേദഗതി നിയമവിരുമല്ലെന്നും ഐടി ആക്ടിലെ 69(എ), 69( ബി ) വകുപ്പുകള്‍ നിലവിലുണ്ടെന്നും നടപടിയാവാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ ദിനംപ്രതി
പെരുകുകയാണ്. ഉള്ളടക്കത്തില്‍ ആര്‍ക്കും ഒരുത്തരവാദിത്തവുമില്ല. സോഷ്യല്‍ മീഡിയ ആക്ടിവിസമാണ് നടക്കുന്നത്. എന്തും പ്രസിദ്ധീകരിക്കാമെന്ന നിലയാണുള്ളത്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ എഡിറ്റര്‍ക്കും പ്രസാദകനും ഉത്തരവാദിത്തം ഉണ്ടാണം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് അവരവര്‍ തന്നെ ഉത്തരവാദിത്തമേല്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.