തിരുവനന്തപുരത്ത് അക്രമികൾ ദേവാലയങ്ങളുടെ സക്രാരി തകർത്തു.
തിരുവനന്തപുരം ആമച്ചൽ അമലോൽഭവ ദേവാലയത്തിലും കാട്ടാക്കടയ്ക്കു സമീപം കട്ടേക്കോട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലും സക്രാരികൾ കുത്തിത്തുറന്ന് അക്രമികളുടെ അഴിഞ്ഞാട്ടം.മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മെയ് ഇരുത്തറിയാറാം തീയതി പുലർച്ചെയാണ് സംഭവം നടന്നത്. കാണിക്ക പെട്ടിയിലി രുന്ന പണം അടക്കം പല സാധനങ്ങളും മോഷണം പോയിട്ടുണ്ട്. മോഷണത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.അലമാരി കളെല്ലാം കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട അക്രമികൾ സക്രാരി തകർക്കുകയും ചെയ്തു. മാരകായുധങ്ങളുമായി എത്തി 5 കിലോമീറ്ററുകൾ മാറിയുള്ള 2 ദേവാലയങ്ങളിൽ കവർച്ച നടത്തുകയും സക്രാരി തകർക്കുകയും ചെയ്ത സംഘത്തിന് മോഷണത്തിന് പുറമേ മറ്റു ഉദേശങ്ങൾ ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നെയ്യാറ്റിൻകര രൂപതയ്ക്കു കീഴിലുള്ളതാണ് അക്രമങ്ങൾ നടന്ന രണ്ട് ദേവാലയങ്ങളും. സംഭവത്തിൽ ആശങ്കയുണ്ടെന്നും അക്രമം നടത്തിയ കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജെ ക്രിസ്തുദാസ് ആവശ്യപ്പെട്ടു

