തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗത്തില്‍ നിരവധി ജനക്ഷേമ പദ്ധതികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരും. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്‍്റര്‍നെറ്റ് സൗജന്യമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ അറിയിച്ചു.
സ്ത്രീസമത്വം, മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും സര്‍ക്കാര്‍ കാഴ്ച്ച വെക്കുക. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സാമ്ബത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. കോവിഡ് മരണ നിരക്ക് കുറച്ചുനിര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു

