സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച (ജൂലായ് 14) പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആർഡി ചോംബറിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിന് ശേഷം keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, sitekerala.gov.in
എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
പരീക്ഷാ ഫലം അംഗീകരിക്കാൻ ചൊവ്വാഴ്ച പരീക്ഷാ ബോർഡ് യോഗം ചേരും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏപ്രിൽ എട്ട് മുതൽ 28 വരെയാണ് എസ്എസ്എൽസി പരീക്ഷ നടത്തിയിരുന്നത്.

