​ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 18 രോ​ഗികള്‍ക്ക് ദാരുണാന്ത്യം

ദില്ലി: ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 രോ​ഗികള്‍ മരിച്ചു. ബെറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയില്‍ ഉണ്ടായിരുന്ന 50 ഓളം പേരെ രക്ഷപ്പെടുത്തി.