നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനിടയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളിലും നല്‍കാനിടയുണ്ട്.80 : 20 എന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ഇന്ന് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.
നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്കാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അപ്പീല്‍ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനില്‍ക്കെ സര്‍ക്കാരിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്

