തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്ബതു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് പുതിക്കിയായിരിക്കും അവതരിപ്പിക്കുക. സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കോവിഡിന്റെ രണ്ടാം വരവിലും വരാന്‍ പോകുന്ന മൂന്നാം തരംഗത്തെയും മുന്‍കൂട്ടി കണ്ട് ജനങ്ങളുടെ ആരോഗ്യപരമായ മേഖലകളില്‍ പ്രഥമ പരിഗണന നല്‍കുന്നത് പ്രതീക്ഷിക്കാം. കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്ബദ്ഘടനയുടെ വീണ്ടെടുപ്പിനും ഊന്നല്‍ വര്‍ധിക്കാം.
ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരേണ്ടതുണ്ട്. സമ്ബദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

