സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

ലഖ്നൗ: സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും രേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യു പിയിലെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പ്രശാന്ത് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യു പി പൊലീസ് പറഞ്ഞു.

Leave a Reply