വാക്സിൻ വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള െ െഡ്ര റൺ (വാക്സീൻ റിഹേഴ്സൽ) നാല് ജില്ലകളിൽ തുടങ്ങി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്ര റൺ. രാവിലെ ഒൻപതു മുതൽ പതിനൊന്ന് വരെയാണ് െ െഡ്ര റൺ.
വാക്സീൻ ലഭിക്കുന്നആരോഗ്യപ്രവർത്തകരുടെ പ്രതിനിധികളായി 25 പേർ വീതം ഓരോ കേന്ദ്രത്തിലും െ ഡ്ര റണ്ണിൽ പങ്കെടുക്കും. മൂന്നു ലക്ഷത്തോളം ആരോഗ്യ പ്രവർത്തരാണ് റജിസ്ട്രർ ചെയ്തിരിക്കുന്നത്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും െ ഡ്ര റണ്ണിൽ പങ്കെടുക്കുന്നുണ്ട്.രണ്ടോ മൂന്നോ ദിവസത്തിനകം കോവിഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പെന്ന് കെ.കെ.ശൈലജ പറഞ്ഞു. കോവിഷീൽഡ് വാക്സീൻ താരതമ്യേന സുരക്ഷിതമെന്നും ചിട്ടയായ വിതരണത്തിന് കേരളം സജ്ജമെന്നും മന്ത്രി കൂട്ടിചേർത്തു
