മലയാളഭാഷയോടുള്ള വിവേചനം അവസാനിപ്പിക്കണം:രാഹുൽ ഗാന്ധി

ഡ​ല്‍​ഹി​യി​ലെ ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ന് ന​ഴ്സു​മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. ഇ​ന്ത്യ​യി​ലെ മ​റ്റ് ഭാ​ഷ​ക​ളെ പോ​ലെ ഒ​ന്നാ​ണ് മ​ല​യാ​ളം, വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

മ​ല​യാ​ള​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ കു​റി​ച്ചു​ള്ള വാ​ർ​ത്ത അ​ട​ക്ക​മാ​യി​രു​ന്നു വ​യ​നാ​ട് എം​പി​യു​ടെ ട്വീ​റ്റ്.ജോ​ലി സ​മ​യ​ത്ത് ന​ഴ്സു​മാ​ർ ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ മാ​ത്ര​മേ സം​സാ​രി​ക്കാ​വൂ എ​ന്നും മ​ല​യാ​ള​ത്തി​ല്‍ സം​സാ​രി​ച്ചാ​ല്‍ ശി​ക്ഷാ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. രോ​ഗി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

മ​ല​യാ​ളി ന​ഴ്സു​മാ​രോ​ട് സൂ​പ്ര​ണ്ടി​നു​ള്ള വി​രോ​ധ​മാ​ണ് നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ന​ട​പ​ടി​യോ​ടു​ള്ള മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ പ്ര​തി​ക​ര​ണം. ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രി​ൽ 60 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ളാ​ണ്.