ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് മ​ജി​സ്ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണം

 ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് മ​ജി​സ്ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ജ​യി​ൽ വ​കു​പ്പ് അ​റി​യി​ച്ചു.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലോ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലോ മ​ര​ണം സം​ഭ​വി​ച്ചാ​ൽ മ​ജി​സ്ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. പോ​ലീ​സ് ആ​ദ്യം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു ശേ​ഷ​മാ​കും അ​ന്വേ​ഷ​ണ​മെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

മും​ബൈ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച 1.30നാ​യി​രു​ന്നു ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​ന്ത്യം. മും​ബൈ ത​ലോ​ജ ജ​യി​ലി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു എ​ൺ​പ​ത്തി​നാ​ലു​കാ​ര​നാ​യ ഫാ. ​സ്റ്റ​നി​സ്ലാ​വോ​സ് ലൂ​ർ​ദ് സ്വാ​മി​യെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ച​ത്.