രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെ കണ്ടെത്താന്‍ കഴിയുന്നതിനാകണം സംസ്ഥാനങ്ങളുടെ ആദ്യ പരിഗണനയെന്ന് ജസ്റ്റിസ് നാഗേശ്വര റാവു നിരീക്ഷിച്ചു. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും.
കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം; സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

