കുമ്പസാരം കത്തോലിക്കന്‍റെ ജീവശ്വാസം…

കുമ്പസാരം നിരോധിക്കണമെന്ന കേന്ദ്രവനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖശര്‍മ്മയുടെ പരാമര്‍ശം തീര്‍ത്തും വേദനാജനകമാണ്. ചില ഒറ്റപ്പെട്ട ആരോപണങ്ങളെ പര്‍വ്വതീകരിച്ച് സഭയുടെ തികച്ചും വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ ഇടപെടുകയും അത് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നത് മതേതരത്ത്വരാഷ്ട്രമൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും, വര്‍ഗ്ഗീയത വളരാന്‍ കാരണമാകുകയും ചെയ്യും. ന്യൂനപക്ഷസമൂഹങ്ങളുടെയും, വിശ്വാസിസമൂഹങ്ങളുടെയും സ്വാതന്ത്ര്യം ഉറപ്പാക്കേണ്ട വ്യക്തി എന്ന വിലയില്‍ കേന്ദ്ര സര്‍ക്കാര്‍, ഇപ്രകാരമുള്ള പരാമര്‍ശങ്ങളെ വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കണം. പരിശുദ്ധവും പരിപാവനവുമായ ഈ കൂദാശ ഇനിയും കൂടുതല്‍ തീക്ഷ്ണതയോടുകൂടി സ്വീകരിക്കുവാന്‍ ഇപ്രകാരമുള്ള സംഭവങ്ങള്‍ വിശ്വാസികള്‍ക്ക് ശക്തി പകരട്ടെ. ജീവന്‍ ബലികൊടുത്തും കുമ്പസാരരഹസ്യം കാത്തു സൂക്ഷിച്ച പുരോഹിതരുടെ ശ്രേഷ്ഠ പാരമ്പര്യമാണ് കത്തേലിക്കാ സഭയ്ക്കുള്ളത്. ഇക്കാലഘട്ടത്തില്‍ തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന വിശ്വാസികളാകാന്‍ നമുക്ക് സാധിക്കട്ടെ.
ക്രിസ്തുവിനു സാക്ഷ്യമായിത്തീരട്ടെ.

 

 

 

ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍

Leave a Reply