പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സര്‍ക്കാരുകൾക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാരുകള്‍ക്ക്പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം ഇല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്, മറാത്ത സംവരണ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ്. പുനഃപരിശോധനാഹര്‍ജിയിലെ കേന്ദ്രത്തിന്റെ ആവശ്യം, സംസ്ഥാനങ്ങള്‍ക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നായിരുന്നു.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ല.

കേന്ദ്രസര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയത് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്.