വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്‌ ഏറ്റുമുട്ടൽ,ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നതായി റിപ്പോര്‍ട്ട്. ബാണാസുര വനത്തിലാണ് സംഭവം.

വയനാട് പടിഞ്ഞാറേത്തറയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടക്കുന്നതെന്നും പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ആദ്യഘട്ടത്തില്‍ ലഭിക്കുന്ന വിശദീകരണം.

Leave a Reply