കൊവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് പ്രധാനമന്ത്രി. കോവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.വാക്സീന്‍ വിതരണം ജില്ലാതലത്തില്‍ കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കക്ഷി നേതാക്കള്‍ തൃപ്തി രേഖപ്പെടുത്തി. കൂടുതല്‍ വാക്സിനുകള്‍ ഉടന്‍ ലഭ്യമാക്കും എന്നും യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. കോവാക്സിന്റെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള നടപടികള്‍ വേഗത്തില്‍ ആക്കാന്‍ വിവിധ പാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

