ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പരിഹാരം കാണുന്നതിനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിംഗ് മന് പിന്മാറി. പ്രസ്താവനയില്‍ കൂടിയാണ് അദ്ദേഹം പിന്മാറ്റം വ്യക്തമാക്കിയത് .പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍ഷകരുടെയും ജനങ്ങളുടെയും വികാരം മാനിച്ചാണ് സ്വതന്ത്ര തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
താന്‍ എല്ലായ്പ്പോഴും കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കര്‍ഷക സമരം പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിലെ അംഗമായിരുന്നു ഭൂപീന്ദര്‍ സിംഗ്.
The post എന്നും കര്‍ഷകര്‍ക്കൊപ്പം ; സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്നും പിന്മാറി ഭൂപീന്ദര്‍ സിംഗ് മന്