ഗോള്‍ഫില്‍ നിന്ന് ഇന്ത്യയ്ക്കാദ്യമായുള്ള ഒളിമ്ബിക്സ് മെഡലെന്ന മോഹങ്ങള്‍ തലനാരിഴയ്ക്ക് നഷ്ടം. മത്സരത്തിന്റെ അവസാന ദിവസം ആരംഭിക്കുമ്ബോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അതിഥി മത്സരം അവസാനിക്കുമ്ബോള്‍ നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. തന്റെ മൂന്ന് ദിവസത്തെ മികച്ച പ്രകടനം നാലാം ദിവസം നടത്തുവാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി.
യുഎസ്‌എയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ്ണം നേടിയത്. വെള്ളി മെഡല്‍ സ്ഥാനത്ത ജപ്പാന്റെ മോന്‍ ഇനാമിയും ന്യൂസിലാണ്ടിന്റെ ലിഡിയ കോയും പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ജപ്പാന്‍ താരത്തിനൊപ്പം നിന്നു.