സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ഒരു വര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു.ഗാനരചയിതാവും, സംഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഇളയ സഹോദരനാണ്‌. കരിനീലക്കണ്ണഴകീ, “കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം”, “നീയൊരു പുഴയായ്”, “എനിക്കൊരു പെണ്ണുണ്ട്”, “സാറേ സാറേ സാമ്ബാറേ”‘ ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. കണ്ണകി, തിളക്കം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ചത് വിശ്വനാഥനാണ്.