സ്കൂൾ കുട്ടികളുടെ വാക്സിൻ വിതരണത്തിൽ മുന്നേറി ലോകരാജ്യങ്ങൾ; ഇന്ത്യ ഏറെ പിന്നിൽ

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള പ്രധാന തടസം നമ്മുടെ രാജ്യത്ത് ഇനിയും കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ തുടങ്ങിയിട്ടില്ല എന്നതാണ്. ലോകത്ത് പല രാജ്യങ്ങളും 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്സീനേഷന്‍ തുടങ്ങിയിട്ടും ഇന്ത്യയില്‍ ഇത് നീളുകയാണ്. കുട്ടികളുടെ വാക്സീനേഷനില്‍ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് എന്തെന്ന് നോക്കാം.

  • ഫ്രാന്‍സ് 12 വയസ് മുതല്‍ ഉള്ളവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കുകയാണ്. 12 നും 17 നും ഇടയിലുള്ള 40 ശതമാനം കുട്ടികള്‍ക്ക് വാക്‌സീന്‍ കിട്ടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്‌കൂളുകള്‍ തുറക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞു.
  • സ്‌പെയിനിലും വാക്‌സീന്‍ 12 വയസ് മുതലാണ്. 40 ശതമാനം കൗമാരക്കാര്‍ ഇതുവരെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ സ്‌കൂളുകള്‍ തുറന്ന സ്പെയിന്‍ എത്രയും വേഗം മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കാനുള്ള തീരുമാനത്തിലാണ്.
  • ഇറ്റലിയില്‍ അടുത്ത മാസമാണ് പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നത്. ഫൈസര്‍, മോഡേണ വാക്സീനുകള്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഇറ്റലി, 35 ശതമാനം കൗമാരക്കാര്‍ക്ക് വാക്‌സീന്‍ നല്‍കി.
  • അമേരിക്കയിലും 12 വയസ് മുതല്‍ 17 വയസുവരെയുള്ളവരില്‍ പകുതിയോളം പേര്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചു. സ്വീഡന്‍, നേതര്‍ലന്‍ഡ്‌സ് രാജ്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വാക്സീനേഷന്‍ തുടങ്ങി.

ലോകത്തെ ഏറ്റവും ഫലപ്രദമായ വാക്സീനുകളില്‍ ഒന്നായ ഫൈസര്‍ ആറു മാസം മുതല്‍ 12 വയസുവരെയുള്ള കുട്ടികളില്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.