ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും തനി​ക്കെതി​രായ ​ ഗൂഢാലോചനകളുടെ തെളി​വുകള്‍ തി​രുവനന്തപുരത്ത് എത്തി​യശേഷം നാളെ പുറത്തുവി​ടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

സര്‍വകലാശാലകളി​ല്‍ രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പു നല്‍കി മുഖ്യമന്ത്രി തനിക്കയച്ച കത്തും പുറത്തുവിടും.

മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയവിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ട്ടന് പിന്നിലെ പോരാട്ടം അവസാനിപ്പിച്ച്‌ നേരിട്ടുവന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭയമായും സത്യസന്ധമായുമാണ് തന്റെ പ്രവര്‍ത്തനം.യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളി​ല്‍ തുടരാന്‍ അനുവദിക്കില്ല.സര്‍വകലാശാലകള്‍ ജനങ്ങളുടേതാണ്, അല്പകാലം ഭരണത്തില്‍ ഇരിക്കുന്നവരുടേതല്ല.കാമ്ബസ് രാഷ്ട്രീയത്തിനും കൊലപാതകത്തിനും മറുപടി​ പറയാന്‍ വൈസ് ചാന്‍സലര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി