മെസ്സിയുടെ കളികൾ ഇനി പി എസ് ജിയിൽ

ലയണല്‍ മെസ്സി എന്ന സൂപ്പര്‍ സ്റ്റാറിനെ ഇനി പി എസ് ജി ജേഴ്സിയില്‍ കാണാം. മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. മെസ്സിയും പി എസ് ജിയും തമ്മില്‍ കരാര്‍ ധാരണ ആയെന്നും മെസ്സി ഇന്ന് തന്നെ പാരീസിലേക്ക് പറക്കുമെന്നും പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്തു. മെസ്സി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജിയില്‍ ഒപ്പുവെക്കും. അതിനു ശേഷം ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്.

മെസ്സിയുടെ പിതാവായ ജോര്‍ഗെ മെസ്സിയാണ് പി എസ് ജിയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇന്ന് പാരീസില്‍ എത്തുന്ന മെസ്സി മെഡിക്കല്‍ പൂര്‍ത്തിയാക്കും. ഉടന്‍ ഔദ്യോഗിക പ്രഖ്യാപനവും വരും‌.