ഷിംല: ഹിമാചലിലെ കിന്നൗറില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍. ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഹിമാചല്‍ ട്രാന്‍സ്പോട്ട് കോര്‍പ്പറേഷന്‍ വാഹനം മണ്ണിടിച്ചിലില്‍ കുടങ്ങിയെന്നും സൂചനയുണ്ട്. ഷിംലയിലേക്ക് പോകുകയായിരുന്ന ബസില്‍ നാല്‍പ്പതോളം ആളുകള്‍ ഉള്ളതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 25 അംഗ എന്‍ഡിആര്‍എഫ് സംഘം ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസാരിയ്ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

