ഇന്ധന വില വീണ്ടും മുകളിലോട്ട്;ഇന്ന് കൂടിയത് 28 പൈസ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ് . കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും ഡീസലിന് 93.99 രൂപയുമാണ്. 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്നലെ ചക്ര സ്തംഭന സമരം നടന്നിരുന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്തമായിട്ടായിരുന്നു സമരം.