മരിയൻ തീർത്ഥാടനം :  കാഞ്ഞിരപ്പള്ളി 

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിലുള്ള ലോറേഞ്ച് മേഖല മരിയൻ തീർത്ഥാടനം ഞായറാഴ്ച കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് നടന്നു. നടന്നു രാവിലെ 9 .30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽപള്ളിയുടെ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി അലക് മണ്ണംപ്ളാക്കൽ  തീർത്ഥാടകർക്കായി വിശുദ്ധ കുർബാന അർപ്പിച്ചു.തുടർന്ന് മിഷൻ ലീഗ് പതാക രൂപത ഭാരവാഹികളായ അൻഷാ റോബിൻ,സേറ ബാബു, അലാന റോയ് എന്നിവർക്ക് കൈമാറിക്കൊണ്ട് ജപമാല റാലി അദ്ദേഹം ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ പള്ളിയിൽ നിന്ന് അക്കരപ്പള്ളിയിലേക്ക് നടന്ന ജപമാല റാലിയിൽ ലോറേജ് മേഖലയിലെ 8 ഫൊറോനകളിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മിഷനറിമാർ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു. ജപമാലറാലി അക്കര പള്ളിയിൽ എത്തിയപ്പോൾ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ തീർത്ഥാടകർക്ക് സന്ദേശം നൽകി.

 നേർച്ച ഭക്ഷണത്തോടെ മരിയൻ തീർത്ഥാടനം സമാപിച്ചു . 

കാഞ്ഞിരപ്പള്ളിഫൊറോന വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ അസിസ്റ്റൻറ് വികാരിമാരായ ഫാ.ആൻഡ് പേഴുoകാട്ടിൽ ഫാ.ജെയിംസ് മുളഞ്ഞനാനിക്കര

 കാഞ്ഞിരപ്പള്ളി രൂപത മിഷൻ ലീഗ് വൈസ് ഡയറക്ടർ സിസ്റ്റർ റിറ്റ മരിയ FCC, ഓർഗനൈസിംഗ് പ്രസിഡണ്ട് ശ്രീ അരുൺ പോൾ കോട്ടയ്ക്കൽ, ജോയിൻറ് സെക്രട്ടറി സ്നേഹ മടുക്കക്കുഴി, ഓർഗനൈസർ അനുമോൾ അന്തിക്കാട്ട് മേഖല ഓർഗനൈസർ മഞ്ജു, ഫൊറോന ഡയറക്ടർമാർ , വൈസ് ഡയറക്ടർമാർ , ഫൊറോനാ ഭാരവാഹികൾ, ശ്രീ ജോസഫ് മാത്യു പതിപ്പള്ളിൽ, ശ്രീ ഷാജി ഇടത്തിൽ, ശ്രീ രാജു കാളിയത്ത്, ബ്രദർ കെവിൻ ഉറുമ്പിൽ തുടങ്ങിയവർ മരിയൻ തീർത്ഥാടനത്തിന് നേതൃത്വം നൽകി