മ്യാന്‍മര്‍ പട്ടാളത്തോട് മുട്ടുകുത്തിനിന്ന് അപേക്ഷിച്ച് കന്യാസ്ത്രീ

നേപിഡോ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്കെതിരേ മ്യാന്‍മറില്‍ പ്രതിഷേധം തുടരുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരേ പട്ടാളം നടത്തിയ വെടിവയ്പ്പിനിടയിലാണ് ദയനീയമായ കാഴ്ച. പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിന് നേരേ വെടിവയ്ക്കരുതെന്ന് മ്യാന്‍മര്‍ പട്ടാളത്തോട് മുട്ടുകുത്തിനിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രീയുടെ ചിത്രമാണ് വ്യാപകമായി മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിസ്റ്റര്‍ ആന്‍ റോസയാണ് ജനക്കൂട്ടത്തിന്റെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുന്നിലേക്ക് അപേക്ഷയുമായി ഇറങ്ങിച്ചെന്നത്.

പട്ടാളക്കാരുടേയും പ്രക്ഷോഭകരുടെയും ഇടയിലായി നടുറോഡില്‍ മുട്ടുകുത്തിനിന്നു പട്ടാളക്കാരോടായി അപേക്ഷിക്കുന്ന സിസ്റ്റര്‍ ആന്‍ റോസയുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്.

Leave a Reply