താലിബാന്‍റെ ജില്ല മേധാവി അടക്കം നിരവധി താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍റെ ബനു ജില്ല മേധാവി അടക്കം നിരവധി താലിബാന്‍ ഭീകരവാദികള്‍ താലിബാന്‍ വിരുദ്ധ മുന്നണിയുടെ ചെറുത്ത് നില്‍പ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനിലെ അന്‍ററബ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഫാജിര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 50 താലിബാനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

താലിബാന്‍ വിരുദ്ധ സൈനികരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം താലിബാന് മുന്നില്‍ ഇതുവരെ കീഴടങ്ങാത്ത പഞ്ച്ശീര്‍ പ്രവിശ്യ താലിബാന്‍ വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പ്രവിശ്യയുമായി സംഘര്‍ഷത്തിന്
താലിബാനെതിരായ പോരാട്ടം ശക്തമാക്കാന്‍ കൂടുതല്‍ ആളുകള്‍ പഞ്ച്ശീരില്‍ രംഗത്തെത്തിയതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന്‍ റഷ്യയുടെ മധ്യസ്ഥത തേടി. രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്നും താലിബാന്‍ വാഗ്ദാനം ചെയ്തതായി കാബൂളിലെ റഷ്യന്‍ അംബാസഡര്‍ അറിയിച്ചു.

അതേ സമയം വടക്കന്‍ താലിബാനില്‍ പ്രദേശിക സായുദ സംഘങ്ങള്‍ നിയന്ത്രണം ഏറ്റെടുത്ത മൂന്ന് ജില്ലകളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം താലിബാന് കീഴടങ്ങാത്ത പഞ്ച്ശീറില്‍ അഹമ്മദ് മസൂദിന്‍റെ നേതൃത്വത്തില്‍ ജനം സംഘടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് സല അടക്കം വലിയ വിഭാഗം താലിബാന്‍ വിരുദ്ധ നേതാക്കള്‍ പഞ്ച്ശീറില്‍ തന്പടിച്ചാണ് ഭാവി കാര്യങ്ങള്‍ ആലോചിക്കുന്നത്. 2001 മുന്‍പ് തന്നെ താലിബാന്‍ വിരുദ്ധ നീക്കങ്ങളുടെ കേന്ദ്രമാണ് പഞ്ച്ശീര്‍.