കൊറോണ വൈറസ് ബാധ ഏറ്റ കുട്ടികളിൽ ചുമ, പനി,ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല; വേണ്ടത് കൂടുതൽ ജാഗ്രത.

കോവിഡ് ബാധിതരായ കുട്ടികള്‍ക്ക് സാധാരണയുള്ള കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചേക്കില്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ അലബാമ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍.

പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കുറവായിരിക്കുമെന്നും അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.12,000ത്തോളം കോവിഡ് ബാധിതരായ കുട്ടികളിലാണ് പഠനം നടത്തിയത്.

കോവിഡ് രോഗികളില്‍ സാധാരണയായി കണ്ടു വരുന്ന ശ്വാസതടസ്സം, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, പനി, ക്ഷീണം, പേശിവേദന, രുചിയും മണവും തിരിച്ചറിയാന്‍ സാധിക്കാതിരിക്കല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മിക്ക കുട്ടികളിലും ഉണ്ടായിരുന്നില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.