നിപ:ആശങ്ക വേണ്ടെന്നു വീണ ജോർജ്; നിയന്ത്രണങ്ങൾ തുടരുമെന്ന് ശശീന്ദ്രൻ

സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.

ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റിവാണെന്നതും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളില്‍ യാതോരു അയവും വരുത്താനിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ഇതുവരെ പരിശോധിച്ച 88 സാമ്പിളുകളും നെഗറ്റിവാണെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. പൂനെ വൈറോളജി ലാബില്‍ അയച്ച മൂന്ന് സാമ്ബിളുകളുടെ ഫലം കൂടി വരാനുണ്ട്. 94 പേര്‍ രോഗലക്ഷണം കാണിച്ചെന്നും ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവു വരുത്തനായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അയവ് വരുത്തില്ലെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

രോഗം റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലത്ത് എത്തിയ കേന്ദ്ര സംഘത്തിന്‍റെ നേതൃത്വത്തില്‍ വവ്വാലുകളെ പരിശോധനക്കായി പിടികൂടുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.