കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ചാണ് രാജി

തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.

പിന്നില്‍ നിന്ന് കുത്തേറ്റ് തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ ചെയ്തതായും അനില്‍കുമാര്‍ പറഞ്ഞു.

ഡിസിസി പുനഃസംഘടനക്ക് ശേഷം പരസ്യപ്രസ്താവ നടത്തിയതിന് അനില്‍കുമാറിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‍പെന്‍ഡ് ചെയ്തിരുന്നു. ഡിസിസിമാര്‍ പലരുടെയും പെട്ടിതങ്ങുന്നവരാണ് എന്ന ആരോപണമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്. ഇതില്‍ അനില്‍കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം വന്നത്.