സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം, നിര്‍ണ്ണായക ഫയലുകള്‍ കത്തിനശിച്ചതായി സൂചന . പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച് ബ്ളോക്കിലാണ് തീപ്പിടുത്തം ഉണ്ടായത് . തീപിടുത്തത്തില്‍ ഏതാനും ഫയലുകളും ഒരു കംപ്യൂട്ടറും കത്തി നശിച്ചതായാണ് വിവരം . ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത് ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. അതേസമയം തീപിടുത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതെല്ലാമാണെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

Leave a Reply