സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.. അതേ സമയം വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങി.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗവ്യാപനം കുറവില്ലാതെ തുടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 10 ശതമാനത്തിന് താഴേക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പോകാത്തതും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. 10. 36 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കും സൗകര്യമില്ലാത്തവര്‍ക്കും വാക്സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. ആശ വര്‍ക്കര്‍മാരുടെ സഹായത്തോടെയാകും ക്യാമ്ബയിന്‍ നടപ്പാക്കുക. 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ഇന്നലെ സംസ്ഥാനത്തെത്തി.

