സംസ്ഥാനത്തെ അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നതായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റ് പ്രസംഗത്തിന് പിന്നാലെ സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീണ്ടും ചേരും.

കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കി. കേരളത്തിന്റെ ഭാവിയുടെ ഗതി നിര്‍ണയിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഭൂനികുതി പരിഷ്ക്കരിച്ചു. 80 കോടി അധിക വരുമാനം ലക്ഷ്യമിട്ടാണിത്. ഭൂമിയുടെ ന്യായവില 10 ശതമാനം ഉയര്‍ത്തി. 200 കോടി അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.

സ്വകാര്യ വ്യവസായ പാര്‍ട്ടുകള്‍, തോട്ടഭൂമിയില്‍ പുതിയ വിളകള്‍, നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി, പുതിയ കോഴ്സുകള്‍, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടും ബജറ്റില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പല പ്രധാന വകുപ്പുകള്‍ക്കും നേരത്തെ നിശ്ചയിച്ചതിലേറെ തുക നീക്കിവെച്ചിട്ടുണ്ട്. പ്രതിസന്ധിയേറുമ്ബോള്‍ ചെലവ് ചുരുക്കി ഒഴിഞ്ഞ് മാറുന്ന സമീപനം അല്ല കൈക്കൊണ്ടതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.

ബജറ്റ് ഒറ്റ നോട്ടത്തില്‍

  • ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ – 2 കോടി
  • വിലക്കയറ്റം നേരിടാന്‍ – 2000 കോടി
  • ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി
  • സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് – 200 കോടി
  • സര്‍വകലാശാലകളില്‍ രാജ്യാന്തര ഹോസ്റ്റലുകള്‍
  • തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ പാര്‍ക്ക് – 150 കോടി
  • 140 മണ്ഡലത്തിലും സ്കില്‍ പാര്‍ക്കുകള്‍ – 350 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങള്‍ – 5 കോടി
  • ഗ്രാഫീന് ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി
  • ഐടി ഇടനാഴികളില്‍ 5 G ലീഡര്‍ഷിപ്പ് പാക്കേജ്
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍
  • കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്ക് – 1000 കോടി
  • വര്‍ക്ക് നിയര്‍ ഹോം പദ്ധതി – 50 കോടി
  • നാല് സയന്‍സ് പാര്‍ക്കുകള്‍ – 1000 കോടി
  • ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് – 4 കോടി
  • മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് 2 കോടി
  • അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ – 175 കോടി
  • പത്ത് മിനി ഫുഡ് പാര്‍ക്ക് -100 കോടി
  • റബ്ബര്‍ സബ്സിഡി – 500 കോടി
  • 2050 ഓടെ കാര്‍ ബന്‍ ബഹിര്‍ഗമനം ഇല്ലാതാക്കും
  • ഫെറി ബോട്ടുകള്‍ സോളാറാക്കും
  • വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശ ഇളവ്
  • ഡാമിലെ മണല്‍ വാരം യന്ത്രങ്ങള്‍ വാങ്ങാന്‍ – 10 കോടി
  • ശുചിത്വ സാഗരം പദ്ധതി – 10 കോടി
  • പരിസ്ഥിതി ബജറ്റ് 2023 മുതല്‍
  • നെല്‍കൃഷി വികസനം – 76 കോടി
  • നെല്ലിന്റെ താങ്ങു വില – 28 രൂപ 20 പൈസ
  • തിര സംരക്ഷണം – 100 കോടി
  • മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ – 25 കോടി
  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ – 140 കോടി
  • ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ – 33 കോടി
  • ശബരിമല മാസ്റ്റര്‍ പ്ലാന്‍ – 30 കോടി
  • ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി
  • സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം
  • ടൈറ്റാനിയം മാലിന്യത്തില്‍ നിന്നും മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍
  • സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍
  • ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് – 23 കോടി
  • കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും
  • തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് – 1000 കോടി
  • പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് – 92 കോടി അനുവദിച്ചു
  • പുതിയ 6 ബൈപ്പാസുകള്‍ക്ക് – 200 കോടി
  • കെഎസ്‌ആര്‍ടിസിക്ക് 1000 കോടി രൂപ
  • കെഎസ്‌ആര്‍ടിസിക്ക് 50 പെട്രോള്‍ പമ്ബ്
  • സില്‍വര്‍ ലൈന്‍ പദ്ധതി – ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി
  • ശബരിമല എയര്‍പോര്‍ട്ട് – 2 കോടി
  • ടൂറിസം മാര്‍ക്കറ്റിംഗിന് – 81 കോടി
  • കാരവന്‍ പാര്‍ക്കുകള്‍ക്ക് – 5 കോടി
  • ചാമ്ബ്യന്‍സ് ബോട്ട് റേസ് 12 സ്ഥലങ്ങളില്‍
  • സമുദ്ര വിനോദ സഞ്ചാരത്തിന് – 5 കോടി
  • സഞ്ചരിക്കുന്ന റേഷന്‍ കട തുടങ്ങും
  • പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം – 70 കോടി
  • ഭിന്ന ശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് – 15 കോടി
  • ഓപ്പണ്‍ സര്‍വ്വകലാശാല കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും
  • ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് – 2 കോടി
  • ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
  • പൊതുജനാരോഗ്യത്തിന് – 288 കോടി
  • ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്‍ററായി വികസിപ്പിക്കും
  • കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അപെക്സ് സെന്ററാക്കും
  • മെഡിക്കല്‍ കോളേജുകള്‍ക്ക് – 250 കോടി
  • തദ്ദേശ സ്ഥാപനങ്ങള്‍ക്ക് – 12913 കോടി
  • ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ – 100 കോടി
  • ലൈഫ് വഴി 106000 വീടുകള്‍
  • എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ – 10 കോടി
  • യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം – 10 കോടി
  • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിച്ചു
  • ട്രാന്‍സ്ജെന്റര്‍മാരുടെ മഴവില്ല് പദ്ധതിക്ക് – അഞ്ച് കോടി
  • വയോമിത്രം പദ്ധതിക്ക് – 27 കോടി