കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഉഗ്ര സ്‌ഫോടനം

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഉഗ്ര സ്‌ഫോടനം. ചാവേര്‍ സ്‌ഫോടനമാണെന്നാണ് സൂചന

പെന്‍ഗണ്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ കവാടത്തിന് മുന്നില്‍ വെച്ച്‌ ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നാലെ വിവിധ സേനകള്‍ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. എത്ര പേര്‍ക്ക് സ്‌ഫോടനത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായുള്ള വിവരങ്ങള്‍ ലഭ്യമല്ല.

നിലവില്‍ ചാവേര്‍ മാത്രമാണ് മരിച്ചതെന്നാണ് വിവരം. അതേസമയം സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ വെടിവെപ്പ് ആരൊക്കെ തമ്മിലാണെന്നും വ്യക്തമല്ല. അമേരിക്ക, റഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ സേനകള്‍ വിമാനത്താവളത്തിന് ഉള്ളിലുണ്ട്. ഇവരിലാരെങ്കിലും വെടിവെച്ചതായി സ്ഥിരീകരണമില്ല. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാവും