രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ് കേസുകള്‍;മരണം 437

രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ് കേസുകള്‍ കൂടി റിപ്പോ‍‌ര്‍ട്ട് ചെയ്തു. 437 മരണം കൂടി ഔദ്യോ​ഗികമായി റിപ്പോ‌ര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച്‌ രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച്‌ മരിച്ചത് 432079 പേരാണ്. 1.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

154 ​ദിവസത്തെ എറ്റവും കുറവ് പ്രതിദിന കണക്കാണ് ഇന്ന് റിപ്പോ‌‍ര്‍ട്ട് ചെയ്തിരിക്കുന്നത്. 369846 പേ‌ര്‍ നിലവില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടെന്നും 31448754 പേര്‍ ഇത് വരെ രോ​ഗമുക്തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 97.51 ശതമാനമാണ് നിലവില്‍ രോ​ഗമുക്തി നിരക്ക്