പാന്‍ -ആധാര്‍ കാര്‍ഡ്​ ബന്ധിപ്പിക്കല്‍ സമയം 2022 മാര്‍ച്ച്‌​ 31വരെ നീട്ടി കേന്ദ്രസര്‍ക്കാര

ന്യൂഡല്‍ഹി: കോവിഡ്​ 19ന്‍റെ സാഹചര്യത്തില്‍ പാന്‍ -ആധാര്‍ കാര്‍ഡ്​ ബന്ധിപ്പിക്കല്‍ സമയം 2022 മാര്‍ച്ച്‌​ 31വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍.

കോവിഡ്​ 19ന്‍റെ സാഹചര്യത്തില്‍ നികുതി ദായകര്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്ക​ിലെടുത്താണ്​​ ബന്ധിപ്പിക്കല്‍ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.

നേരത്തേ സെപ്​റ്റംബര്‍ 30ന്​ മുമ്ബ്​ പാന്‍ -ആധാര്‍ കാര്‍ഡ്​ ബന്ധിപ്പിക്കണമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചിരുന്നു. ഈ വര്‍ഷം മാത്രം നാലാമത്തെ തവണയാണ്​ ആധാര്‍-പാന്‍ ബന്ധിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്​. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്​ലൈന്‍ സെപ്​റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്നായിരുന്നു അത്

േന​രത്തേ പാന്‍ ആധാര്‍ കാര്‍ഡുമായി സെപ്​റ്റംബര്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നായിരുന്നു അധികൃതര്‍​ അറിയിച്ചത്​. ബാങ്ക്​ അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പാന്‍ -ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. നിലവില്‍ 50,000ത്തില്‍കൂടുതലുള്ള സാമ്ബത്തിക ഇടപാടുകള്‍ക്ക്​ പാന്‍ കാര്‍ഡ്​ നിര്‍ബന്ധമാണ്​.