ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്‌സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജിയെന്ന് സൂചന.

എം.എല്‍.എ. അല്ലാത്ത തീരഥ് സിംഗ് റാവത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം നിയമഭാംഗത്വം നേടണമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി. സെപ്റ്റംബര്‍ പത്തിന് അകമായിരുന്നു റാവത്തിന് നിയമസഭാംഗത്വം നേടേണ്ടിയിരുന്നത്.

കഴിഞ്ഞ മൂന്നുദിവസമായി ഡല്‍ഹിയിലുള്ള റാവത്ത് ബി.ജെ.പി.ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രാജി സമര്‍പ്പിക്കാന്‍ നേതൃത്വം അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയത്.