ഒറ്റക്കെട്ടായി ക്രൈസ്തവർ നിയമസഭയ്ക്ക് മുന്നിൽ;റിപ്പോർട്ട് ചെയ്യാതെ മുഖ്യധാരാ മാധ്യമങ്ങൾ

തിരുവനന്തപുരം: വിവിധ വിഷയങ്ങൾ ഉന്നയിച്ച് ക്രൈസ്തവ സംഘടനകളുടെ സംയുക്ത സമിതി യുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം ഇരമ്പി.

എരുമേലിയിൽനിന്നു ദുരൂഹസാഹചര്യത്തിൽ
കാണാതായ ജെസ്നയുടെ തിരോധാനത്തിൽ
സമഗ്ര അന്വേഷണം നടത്തുക, ലവ് ജിഹാദ്,
നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ജുഡിഷ്യൽ
അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങീയ വിവിധ
ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ
വൻ പ്രതിഷേധം.

ഇന്നു രാവിലെ പതിനൊന്നോടെ നടന്ന
പ്രതിഷേധ മാർച്ചിലും ധർണ്ണയിലും
കത്തോലിക്ക, യാക്കോബായ,

ഓർത്തഡോക്സ്, സിഎസ്ഐ, മാർത്തോമാ
സഭകൾ, പെന്തക്കോസ്ത് സഭകകളിൽ
നിന്നായി നൂറുകണക്കിന് ആളുകൾ
പ്ലക്കാർഡുകളുമേന്തി പങ്കെടുത്തു. ലവ്
ജിഹാദിനെതിരേയും നാർക്കോട്ടിക്
ഭീകരതയ്ക്കെതിരേയും

തീവ്രവാദത്തിനെതിരേയും റാലിയിൽ
മുദ്രാവാക്യങ്ങൾ ഉയർന്നു.

സിബിഐ കേസ് ഏറ്റെടുത്തിട്ടും
അന്വേഷണത്തിൽ ജസ്ന കേസിൽ വേണ്ടത
പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയും
നാർക്കോ ടെററിസം വിഷയങ്ങളിൽ
അന്വേഷണം ആവശ്യപ്പെട്ടുമായിരിന്നു മാർച്ച്.
സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തിൽ ജസ്ന കേസിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയും നാർക്കോ ടെററിസം വിഷയങ്ങളിൽ

അന്വേഷണം ആവശ്യപ്പെട്ടുമായിരിന്നു മാർച്ച്. മുൻ എംഎൽഎ പിസി ജോർജ്ജ് ഉദ്ഘാടന പ്രസംഗം നടത്തി. എല്ലാവരും

വലതുകരമുയർത്തി സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടായിരിന്നു ഉദ്ഘാടനം. നാർക്കോട്ടിക് ജിഹാദ് വിഷയം സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകൾക്കും സമ്മേളനം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
രാജ്യസുരക്ഷയും തീവ്രവാദവും എന്ന

വിഷയത്തിൽ ജെയിംസ് പാണ്ടനാടും

മൗദൂദിസം സമകാലിക രാഷ്ട്രീയത്തിൽ എന്ന വിഷയത്തിൽ ഫാ. ജോൺസൺ തേക്കടയിലും അടക്കം വിവിധ വിഷയങ്ങളിൽ പ്രമുഖർ സന്ദേശം നൽകി. ലവ് ജിഹാദ് കേരളത്തിൽ സജീവ വിഷയമായി കത്തിനിൽക്കുന്നതിനിടെയാണ് ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം അന്വേഷണം സിബിഐക്കു വിട്ടിരുന്നു. പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല.ക്രൈസ്തവ സംഘടനകളായ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ്), ഡെമോക്രാറ്റിക് ക്രിസ്ത്യൻ ഫെഡറേഷൻ (ഡിസിഎഫ്), പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആൻഡ് റൈറ്റ് (പിഎൽആർ), യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്), എക്ലേസിയ യുണൈറ്റഡ് ഫോറം (ഇയുഎഫ്), പെന്തക്കോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകിയത്.