ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറി​െന്‍റ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ വെള്ളിയാഴ്​ചയും സംഘര്‍ഷം. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക്​ നേരെ പൊലീസ്​ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പഞ്ചാബ്​, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന​ മാര്‍ച്ചില്‍ വ്യാഴാഴ്​ച വ്യാപക സംഘര്‍ഷം അരങ്ങേറിയിരുന്നു. ട്രാക്​ടറുകളും ഭക്ഷ്യവസ്​തുക്കളും പുതപ്പും അവശ്യ സാധനങ്ങളുമായാണ്​ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്​ തിരിക്കുന്നത്​. ഡല്‍ഹിയ​ുടെ അതിര്‍ത്തി സംസ്​ഥാനങ്ങളില്‍ വെച്ചുതന്നെ പൊലീസ്​ കര്‍ഷകരെ തടഞ്ഞു. എന്നാല്‍ പ്രതിഷേധം നേരിട്ട്​ കര്‍ഷകര്‍ മുന്നോട്ടുതന്നെ കുതിക്കുകയാണ്​.

50,000ത്തില്‍ അധികം ​കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയി​ല്‍ വെള്ളിയാഴ്​ച വൈകി​​ട്ടേ​ാടെ എത്തുമെന്ന്​ രണ്ട്​ കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഹരിയാനയിലെ സോനിപത്തിലെത്തിയ കര്‍ഷകര്‍ക്ക്​ ​നേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചിരുന്നു. കര്‍ഷകരെ പൊലീസ്​ ബാരിക്കേഡുകള്‍ വെച്ച്‌​ തടഞ്ഞതോടെ പൊലീസ്​ ബാരിക്കേഡുകള്‍ കര്‍ഷകര്‍ നദിയിലെറിഞ്ഞു. ബുധനാഴ്​ച വൈകിട്ട്​ മുതല്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഹരിയാന അതിര്‍ത്തിയില്‍ തമ്ബടിച്ചിരുന്നു. കനത്ത പൊലീസ്​ കാവലിലാണ്​ ഡല്‍ഹി.

കേന്ദ്രസര്‍ക്കാറ​ി​െന്‍റ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്​, ഹരിയാന, മഹാരാഷ്​ട്ര തുടങ്ങിയ അഞ്ച്​ സംസ്​ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തിലാണ്​ ‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌​. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ്​ കര്‍ഷകരുടെ ആഹ്വാനം. കഴിഞ്ഞ 12- 15 മണിക്കൂറിനിടെ രാജ്യതലസ്​ഥാനം കനത്ത പ്രതിഷേധങ്ങള്‍ക്കാണ്​ സാക്ഷിയാകുന്നത്​.

Leave a Reply