പ്ര​ള​യസെ​സ് ഇനിയില്ല; സാ​ധ​ന​വി​ല കു​റ​യും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ സെ​സി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​ന്നു​മു​ത​ല്‍ ഒ​രു ശ​ത​മാ​നം കു​റ​യും. അ​ഞ്ചു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഒ​രു ശ​ത​മാ​ന​വും സ്വ​ര്‍​ണ​ത്തി​നും വെ​ള്ളി​ക്കും 0.25 ശ​ത​മാ​ന​വു​മാ​ണു വി​ല കു​റ​യു​ന്ന​ത്.

നി​ല​വി​ല്‍ 12, 18, 28 ശ​ത​മാ​നം ച​ര​ക്കു​സേ​വ​ന നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഈ​ടാ​ക്കു​ന്ന ഒ​രു ശ​ത​മാ​നം പ്ര​ള​യ​സെ​സാ​ണ് ഇ​ന്നു​മു​ത​ല്‍ ഒ​ഴി​വാ​ക്കു​ന്ന​ത്. ചെ​രു​പ്പ്, കു​ട, ബാ​ഗ്, ബി​സ്ക​റ്റ്, ചോ​ക്ലേ​റ്റ്, കേ​ക്ക്, ഐ​സ്ക്രീം, 1000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള തു​ണി​ത്ത​ര​ങ്ങ​ള്‍, മി​ക്സി, ഫാ​ന്‍, ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, സി​മ​ന്‍റ്, പെ​യി​ന്‍റ്, ഹാ​ര്‍​ഡ് വെ​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, നോ​ട്ട് ബു​ക്ക്, ഷേ​വിം​ഗ് ക്രീം, ​ടൂ​ത്ത് പേ​സ്റ്റ്, സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ള്‍, മാ​ര്‍​ബി​ള്‍, പൈ​പ്പ്, ബാ​ത്ത്റൂം ഉ​പ​ക​ര​ണ​ങ്ങ​ള്‍, എ​ല്‍​ഇ​ഡി ബ​ള്‍​ബ്, മെ​ത്ത, എ​സി, ഗ്രൈ​ന്‍​ഡ​ര്‍, കാ​ര്‍, സ്കൂ​ട്ട​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, കാ​മ​റ, സി​സി​ടി​വി, ക​ന്പ്യൂ​ട്ട​ര്‍, ലാ​പ്ടോ​പ്, മോ​ണി​റ്റ​ര്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, ടി​വി, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, പ്ര​ഷ​ര്‍ കു​ക്ക​ര്‍, എ​യ​ര്‍ കൂ​ള​ര്‍ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം വി​ല കു​റ​യും.

2019 ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ലാ​ണ് പ്ര​ള​യ​സെ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്