വിത്തു വിതച്ച കൃഷിമന്ത്രി വിളവെടുക്കാനും പാടത്തിറങ്ങി: ആഘോഷമായി കൊയ്ത്തുത്സവം

ചേ​ർ​ത്ത​ല: കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ളി​ൽ വെ​ട്ട​യ്ക്ക​ൽ എ ​ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്ത് ക​ര്‍​ഷ​ക​രോ​ടോ​പ്പം കൃ​ഷി​മ​ന്ത്രി​യും വി​ള​കൊ​യ്യാ​ൻ പാ​ട​ത്തി​റ​ങ്ങി​യ​തോ​ടെ കൊ​യ്ത്തു​ത്സ​വം നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി. 56 ഓ​ളം ക​ര്‍​ഷ​ക​രോ​ട​പ്പം കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദും അ​ര​ക്കൊ​പ്പം വെ​ള്ളം നി​റ​ഞ്ഞ പാ​ട​ത്ത് ക​തി​രു കൊ​യ്യാ​ൻ ഇ​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രും ഉ​ഷാ​റാ​യി.

ക​ഴി​ഞ്ഞ മേ​യ് 14ന് ​പാ​ട​ശേ​ഖ​ര​ത്ത് മ​ന്ത്രി പി. ​പ്ര​സാ​ദാ​ണ് ഔ​ഷ​ധ ഗു​ണ​മേ​ന്മ​യു​ള്ള ചെ​ട്ടി​വി​രി​പ്പ് നെ​ൽ​വി​ത്ത് വി​ത​ച്ച​ത്. 117 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം മ​ന്ത്രി ത​ന്നെ വി​ള​വു കൊ​യ്ത​പ്പോ​ൾ ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ ആ​ദ്യ പൊ​ൻ​തൂ​വ​ലാ​യി മാ​റി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ വെ​ട്ട​യ്ക്ക​ൽ മൂ​ർ​ത്തി​ങ്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം 60 ഏ​ക്ക​ർ പാ​ട​ത്താ​ണ് കൃ​ഷി ചെ​യ്ത​ത്.

കേ​ര​ള പോ​ലീ​സി​ൽ നി​ന്നും വി​ര​മി​ച്ച എ​സ്ഐ​മാ​രാ​യ പി.​എ​ൻ. പ്ര​സ​ന്ന​ൻ, കെ.​എ​സ് മു​ര​ളീ​ധ​ര​ൻ, ജ​യിം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 ഓ​ളം ക​ർ​ഷ​ക​രാ​ണ് കൃ​ഷി​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, അ​ഡാ​ക്ക്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം എ ​ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്ത് നൂ​റു​മേ​നി വി​ള​യി​ച്ച​ത്.

നാ​ലു​മാ​സ​ത്തോ​ള​മെ​ടു​ത്ത കൃ​ഷി​ക്കു 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വും വ​ന്നു. ചെ​ട്ടി​വി​രി​പ്പ് നെ​ൽ​വി​ത്തി​നു ഒ​രു കി​ലോ​യ്ക്ക് 100 മു​ത​ൽ 160 രൂ​പ വ​രെ ന​ൽ​കി​യാ​ണ് വാ​ങ്ങി​യ​ത്. സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ കൊ​ട്ട​ള പാ​ട​ത്തും, ബി ​ബ്ലോ​ക്കി​ലും നെ​ൽ​കൃ​ഷി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും എ​ൻ​എ​എ​ഫ്സി​സി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ അ​ഡാ​ക്കി​ന്‍റെ പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി ചെ​യ്ത​ത്.