ആത്മനിന്ദയല്ല – സന്യാസം
പരിഹാരം ചെയ്യാന്‍ വിളിക്കപ്പെട്ടവരും, ദാരിദ്ര്യത്തെയും, ലാളിത്യത്തെയും പ്രാണസഖിയായി സ്വീകരിക്കുന്നവരും, തിരുസഭയേയും, തിരുസഭാധികാരികളെയും വൈദികരെയും അനുസരിക്കുകയും അങ്ങേയറ്റം ബഹുമാനിക്കുകയും ഫ്രാന്‍സിസ്ക്കന്‍ സാഹോദര്യം കാത്തുസൂക്ഷിക്കുകയും ആതിഥ്യമര്യാദ പാലിക്കുകയും ചെയ്യുന്ന ഉയര്‍ന്ന പാരമ്പര്യമുള്ള ഞങ്ങളുടെ ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്‍റെ കെട്ടുറപ്പും, വിശുദ്ധിയും ഭരണസംവിധാനങ്ങളും, ഈടുറ്റ ആദ്ധ്യാത്മികതയും ഞങ്ങളുടെ തന്നെ സമര്‍പ്പിത സഹോദരിയുടെ പൊള്ളയായ വാക്കുകളിലൂടെ ശിഥിലീകരിക്കപ്പെടുന്നില്ല. വി. ഫ്രാന്‍സിസ് അസീസി തന്‍റെ അനുശാസനത്തില്‍ ഇപ്രകാരം പറയുന്നു. “മേലധികാരി കല്പിച്ചതിനേക്കാള്‍ മെച്ചപ്പെട്ടവ അന്വേഷിക്കുന്നു എന്ന ഭാവത്തില്‍ പിന്തിരിഞ്ഞു നോക്കുകയും, തങ്ങളുടെ തന്നിഷ്ടമാകുന്ന ഛര്‍ദ്ദില്‍ ഭക്ഷിക്കുകയും ചെയ്യുന്ന സന്യസ്തര്‍ തങ്ങളുടെ ദുര്‍മാതൃക വഴി അനേകരുടെ നാശത്തിന് കാരണമാകുന്നു” (അനുശാസനം 3). സന്യാസിനി എന്ന നിലയില്‍ ഈശോമിശിഹാ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട് പ്രതിഫലം ഈ ലോകത്തില്‍നിന്നും പ്രതീക്ഷിക്കാതെ കടമ നിര്‍വ്വഹിച്ചതിന്‍റെ സംതൃപ്തിയോടെ സ്വര്‍ഗ്ഗരാജ്യ വിസ്തൃതിക്കായി ഈ സമര്‍പ്പണവഴികളില്‍ ഞങ്ങള്‍ എന്നും ഉണ്ടാകും.
സി. അനു റോസ് എഫ്.സി.സി.
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം