സുവിശേഷം പ്രഘോഷിക്കുന്നതുകൊണ്ട് സിനിമകൾ നിഷേധിച്ചാൽ തനിക്ക് യാതൊരു വിഷമവുമില്ലെന്ന് നടനും സംവിധായകനുമായ സിജോയ് വർഗീസ്

തിരുവമ്പാടി: സുവിശേഷം പ്രഘോഷിക്കുന്നതിനാൽ തന്നെ ഒട്ടപ്പെടുത്തുകയോ സിനിമകൾ നിഷേധിക്കുകയോ ചെയ്താൽ തനിക്ക് യാതൊരു വിഷമവുമില്ലെന്നും തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ക്രിസ്‌തുവാണെന്നും പ്രഖ്യാപിച്ച് നടനും സംവിധായകനുമായ സിജോയ് വർഗീസ്. താമരശേരി രൂപതയിൽ നടന്ന വൈദിക – സന്യസ്‌ത അസംബ്ലിയിലാണ് അദേഹം തൻ്റെ നിലപാട് സമൂഹത്തോട് വിളിച്ച് പറഞ്ഞത് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷ മുഹൂർത്തം ഈ അസംബ്ളിയിൽ പങ്കെടുക്കാനായതാണെന്നും അദേഹം പറഞ്ഞു.എന്തു വലിയ പ്രശ്‌നങ്ങളുണ്ടായാലും മാതാവ് നമ്മളെ കൈവിടില്ല. സാധ്യമായ സ്ഥലങ്ങളിലെല്ലാം ജപമാല പ്രാർത്ഥന മുറുകെ പിടിക്കണം, ജപമാലയുടെ ശക്തി വളരെ വലുതാണ് എന്നും അദ്ദേഹം വൈദിക – സന്യസ്‌ത അസംബ്ലിയിൽ പറഞ്ഞു