കണമല : എരുമേലി കണമലയിൽ ഉരുൾപൊട്ടൽ; നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു ആളപായമില്ല
ഇന്നലെ രാത്രിയിൽ തുടർച്ചയായി പെയ്ത മഴയിൽ, കണമല കീരിത്തോട് പ്രദേശത്താണ് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായത്. എരുത്വപുഴ കീരിത്തോട്-കണമല ബൈപ്പാസ് റോഡിലേക്ക് മണ്ണും, വലിയ കല്ലുകളും വീണു ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ ഒരു ഭാഗം കുത്തൊഴുക്കിൽ ഒലിച്ചുപോയതായി നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് റോഡിൽ വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ഒരു ഓട്ടോ റിക്ഷയും, സ്കൂട്ടറും ഒലിച്ചുപോയികണമലയിൽ രണ്ട് വീടുകൾ തകർന്നു ,കാണാമല എരുത്വാപുഴ, ഇടകടത്തി റോഡിൽ ഗതാഗത തടസ്സം

