ന്യൂഡല്ഹി; കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കര്ഷകര്ക്കെതിരായ അതിക്രമം നടന്ന ലഖിംപുര് സന്ദര്ശിക്കാന് യുപി ഭരണകൂടം അനുമതി നല്കി.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മറ്റു മൂന്ന് കോണ്ഗ്രസ് നേതാക്കളും ലഖിംപുരിലെത്തി കൊല്ലപ്പെട്ട കര്ഷകരുടെ കുടുംബങ്ങളെ കാണും. കരുതല് തടങ്കലില് ഉണ്ടായിരുന്ന പ്രിയങ്കയെ വിട്ടയച്ചിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പരമാവധി അഞ്ചു വീതം നേതാക്കള്ക്കാണ് ലഖിംപുര് സന്ദര്ശിക്കുന്നതിന് ഉത്തര്പ്രദേശ് സര്ക്കാര് അനുമതി നല്കിയിട്ടുള്ളത്.നേരത്തെ, യുപി സന്ദര്ശനം നടത്താന് രാഹുല് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും സര്ക്കാര് നിഷേധിച്ചിരുന്നു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്, പഞ്ചാബ് മുഖ്യമന്ത്രി ചരണ്ജിത് ചന്നി, സച്ചിന് പൈലറ്റ് എന്നിവരും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ട്. ഭൂപേഷ് ബാഘേല് കഴിഞ്ഞ ദിവസം ലഖ്നൗവിലെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ വിമാനത്താവളത്തില് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

