‘രാജ്യപുരോഗതിക്ക് ഓണാഘോഷം കുരത്താകട്ടെ’; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: രാജ്യത്തെയും മറുനാട്ടിലെയും മലയാളികള്‍ക്ക് ഒാണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.

‘നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ഓണം നല്‍കുന്നത്. രാജ്യ പുരോഗതിയിലേക്ക് ഒന്നിച്ച്‌ മുന്നേറാനുള്ള കുരത്താകട്ടെ ഓണാഘോഷം’ -രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.ഓണത്തിന്‍റെ പ്രത്യേകവേളയില്‍, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.